Thursday, January 8, 2026

സ്ത്രീധനപീഡനം; പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം, കൊലപാതകമെന്ന് കുടുംബം

പൂനെ: പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അച്ഛനും അമ്മയും. കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതി സ്ത്രീധനപീഡനം നേരിട്ടതായി രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ പ്രീതിയുടെ ഭർത്താവിന്‍റെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിൻ്റെ അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭർതൃവീട്ടിൽ പ്രീതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹ സമയത്ത് 85 ലക്ഷം രൂപയും 120 പവനും നൽകിയിരുന്നു. സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് പറഞ്ഞാണ് പിന്നെയും പണം ആവശ്യപ്പെട്ട് കൊണ്ടിരുന്നതെന്നും കുടുംബം പറയുന്നു.

Related Articles

Latest Articles