Sunday, December 28, 2025

കായംകുളത്ത് വീടിനുള്ളില്‍ പത്തുവയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കായംകുളത്ത് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് പത്തുവയസുകാരനെ തൂങ്ങിയ നിലയില്‍ കണ്ടത്.

കായംകുളം എരുവ കിഴക്ക് കാവില്‍ വീട്ടില്‍ വേണുവിന്‍റെ ഏകമകനായ അക്ഷയ് എന്ന അപ്പുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം ഏയ്ഞ്ചല്‍സ് ആര്‍ക്ക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്. അക്ഷയ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

കായംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തു. അക്ഷയ്യുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് വിദേശത്താണ്.

Related Articles

Latest Articles