Wednesday, December 31, 2025

ഗുരുജി രഞ്ജിത്തിന്റെ മെഡിറ്റേഷൻ എന്ന മായാജാലം ഇനി ബാംഗ്ലൂരിലും

ഗുരുജി രഞ്ജിത്തിന്റെ മെഡിറ്റേഷൻ എന്ന മായാജാലം ഇനി ബാംഗ്ലൂരിലും | Thasmai Ranjith

മെഡിറ്റേഷൻ എന്ന മായാജാലം കൈമുതലാക്കിയ തസ്മൈ രഞ്ജിത്ത്. അദ്ദേഹത്തിന്റെ എസ്എംഎസ് മെഡിറ്റേഷനെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. കോവിഡ് എന്ന മഹാവ്യാധി തീരാനഷ്ടങ്ങളാണ് ലോകം മുഴുവൻ ഉണ്ടാക്കിയത്. അതിൽ ആളുകൾക്ക് ഏറ്റവുമധികം ഉണ്ടാക്കിയ ഒന്നായിരുന്നു വിഷാദം.മാസങ്ങളോളം വീടുകൾക്കുള്ളിൽ ഇരിക്കേണ്ടി വന്ന ദുരവസ്ഥ.

അതുണ്ടാക്കിയ മാനസിക പിരിമുറുക്കം തീരെ ചെറുതൊന്നുമല്ല. ആ സമയത്താണ് സുഹൃത്തുക്കളായ ചില ഡോക്ടർമാരുടെ നിദ്ദേശപ്രകാരം തസ്മൈ രഞ്ജിത്ത് മാനസികമായി തളർന്നു നീൽക്കുന്നവരെ ഉണർത്തി എടുക്കാൻ സൂം വഴി ഓൺലൈൻ മെഡിറ്റേഷൻ ക്ലാസ് ആരംഭിച്ചത്. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുതിയ രീതിയിലുള്ള ഒരു മോസ്റ്റ് മോഡേൺ മെഡിറ്റേഷൻ ടെക്നിക്കാണ് ഇത്. ഇന്ന് പതിനായിരക്കണക്കിന് ആളുകളിലേക്ക് ഈ ക്ലാസ്സ് എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തസ്മൈ രഞ്ജിത്ത്. SM S മെഡിറ്റേഷൻ എന്നാണ് അതിന്റെ പേര്. ഇക്കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വച്ച് എകദിന SMS മെഡിറ്റേഷൻ വർക് ഷോപ് തസ്മൈ രഞ്ചിത് നടത്തുകയുണ്ടായി.

ഒരു ജന്മം കൊണ്ട് നേടി എടുക്കാൻ പറ്റാത്തതും കോടാനു കോടി ജനങ്ങളിൽ ഒന്നോ രണ്ടോ ആളുകൾക്ക് മാത്രം അനുഭവ യോഗ്യവുമായിരുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ ലഹരിയായ ആത്മാനുഭവം ഏതൊരാൾക്കും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൊണ്ട് അനുഭവയോഗ്യമാക്കി കൊടുക്കുവാനും, പ്രപഞ്ച രഹസ്യങ്ങളെ അമൃത് തുല്യം ആസ്വദിക്കുവാനും സാധിക്കുന്ന ഒരു നൂതന സംവിധാനമാണ് തസ്മൈ രഞജിത് ഇവിടെ പരിചയപ്പെടുത്തിയത്.

എന്നാൽ ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്ത ഈ മെഡിറ്റേഷൻ അത് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിയിരിക്കുകയാണ്. വരുന്ന 19 മുതൽ 21 വരെ ബാംഗ്ളൂരിലും ഇത്തരത്തിൽ എസ്എംഎസ് മെഡിറ്റേഷൻ റിട്രീറ്റ് വിത്ത് തസ്മൈ രഞ്ജിത്ത് നടക്കുകയാണ്. ബംഗളൂരിലെ ദേവനഹള്ളി ഏൻഷ്യന്റ് വിസ്‌ഡം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് മെഡിറ്റേഷൻ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് പരിപാടി. ഇന്ന് നമ്മൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു സൊലൂഷൻ നൽകാൻ ഈ മെഡിറ്റേഷൻ രീതിയിലൂടെ സാധിക്കും എന്നാണ് തസ്മൈ രഞ്ജിത് വ്യക്തമാക്കുന്നത്.

Related Articles

Latest Articles