Tuesday, December 30, 2025

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 1.99 തീവ്രത; നാശനഷ്ട്ടങ്ങൾ ഇല്ലന്ന് സൂചന

കോട്ടയം: കോട്ടയത്തിന് പുറമേ ഇടുക്കിയിലും നേരിയ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 1.99 തീവ്രതയാണ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഭൂമിക്കുലുക്കം ഉണ്ടായത്. കോട്ടയത്ത് മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് 1.99 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും പൂവരണി തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിള്‍ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. വിഷയത്തില്‍ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലും ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി വിവരമുണ്ട്. മറ്റു നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles