Monday, May 20, 2024
spot_img

കഥ മനസിലാകാഞ്ഞത് കൊണ്ടാണ് ആന്‍ഡ്രോയ് കുഞ്ഞപ്പന്‍ ഒഴിവാക്കിയത്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സയന്‍സ് ഫിക്ഷന്‍ കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന മലയാള ചിത്രമായിരുന്നു.

ഒരു വയസ്സായ മനുഷ്യനെ നോക്കാന്‍ മകന്‍ ഒരു റോബോട്ടിനെ വീട്ടിലെത്തിക്കുന്നതും തുടര്‍ന്നു ആ റോബോട്ട് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ ചിത്രം പറയുന്നത്.
രതീഷിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടുകയും തീയറ്ററുകളില്‍ വന്‍ വിജയമാവുകയും ചെയ്തു. മലയാളത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്ഥമായ കഥാ സന്ദര്‍ഭം ആവിഷ്‌ക്കരിച്ച ചിത്രം ഒരേ സമയം വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു.

പക്ഷെ, ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി രതീഷ് ബാലകൃഷ്്ണന്‍ ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബന് ആയിരുന്നു. ഇക്കാര്യം ഇപ്പോള്‍ ചാക്കോച്ചന്‍ തന്നെയാണ് തുറന്ന് പറഞ്ഞത്.
ചിത്രത്തിന്റെ കഥയുമായി സംവിധായകന്‍ ആദ്യം തന്റെ അടുത്താണ് എത്തിയതെന്നും എന്നാല്‍ തനിക്കു കഥ മനസ്സിലാവാത്തത് കൊണ്ടാണ് ഒഴിവായതെന്നും കുഞ്ചാക്കോ ബോബന്‍ തുറന്നു പറഞ്ഞു. പക്ഷേ പിന്നീട് ചിത്രം കണ്ട താന്‍ അത്ഭുതപ്പെട്ടു പോയി. അങ്ങനെയാണ് രതീഷ് അണിയിച്ചൊരുക്കുന്ന ‘എന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും കുഞ്ചാക്കോ പറയുകയുണ്ടായി.

Related Articles

Latest Articles