Monday, May 20, 2024
spot_img

മരക്കാര്‍ ഒടിടി റിലീസിന്: ആമസോണുമായി ചർച്ച നടത്തി; ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തും

മലയാള സിനിമ പ്രേമികൾ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. 100 കോടി രൂപ മുതൽമുടക്കിലാണ് മരക്കാർ നിർമിച്ചത്. ചിത്രം തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമ ഒ ടി ടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചർച്ച നടത്തിയെന്നാണ് സൂചന. മുംബയിൽവച്ച് ആമസോൺ പ്രതിനിധികൾ സിനിമ കണ്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം തിയേറ്ററുകൾ തുറന്നാലും അൻപത് ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയേക്കും.

തിയേറ്റർ ഉടമകൾ തീരുമാനം അംഗീകരിക്കില്ലെന്ന് നിർമാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ലിബർട്ടി ബഷീർ പ്രതികരിച്ചു. ‘മോഹൻലാലിന്റെ കഴിഞ്ഞ പടം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴെ നിരാശയായിരുന്നു. ആ സിനിമ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് പ്രിയദർശനെന്ന് ലിബർട്ടി ബഷീർ സംഭവത്തിൽ പ്രതികരിച്ചു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.

Related Articles

Latest Articles