ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ (Indonesia) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ആയിരം കി.മീ. വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. നിലവിൽ ഭൂകമ്പത്തെ തുടർന്ന് ആളുകൾ മരിച്ചതായി സൂചനകൾ ഇല്ല.