Monday, May 20, 2024
spot_img

ട്യൂഷൻ പഠിക്കാനെത്തിയ അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: ഇടുക്കിയിൽ 20-കാരൻ പിടിയിൽ

ഇടുക്കി: വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച 20കാരൻ പിടിയിൽ. ഇടുക്കി (Idukki) നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കൗൺസിലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി നേരിട്ട പീഡനം വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles