Thursday, January 8, 2026

തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; പിന്നിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ (Suicide In Trivandrum). നെയ്യാറ്റിൻകരയിൽ ആണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മകളാണ് മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ദമ്പതികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു എന്നാണ് വിവരം. സാമ്പത്തിക ബാധ്യത മൂലം ഇവർ മാനസികവിഷമത്തിലായിരുന്നുവെന്നാണ് പരിസരവാസികളും പറയുന്നത്. അതേസമയം കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles