Friday, December 26, 2025

കൊവിഡ് പ്രതിസന്ധി; 24 മണിക്കൂറിനിടെ തലസ്ഥാനത്ത് ജീവനൊടുക്കിയത് മൂന്നു പേര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാധ്യതയെ തുടർന്ന് തലസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു പേര്‍ ജീവനൊടുക്കി. വെള്ളനാട് ഉറിയാക്കോട് കൃഷ്ണശ്രീയില്‍ ടി രാധാകൃഷ്ണന്‍ നായര്‍, കരവാരം പനവിള പുത്തന്‍വീട്ടില്‍ വിജയകുമാര്‍, കാഞ്ഞിരംകുളം തന്‍പൊന്നന്‍കാല എപി നിലയത്തില്‍ പി അനില്‍കുമാര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

രാധാകൃഷ്ണന്‍ നായരും, വിജയകുമാറും ഹോട്ടല്‍ ഉടമകളാണ്. വെങ്ങാന്നൂരില്‍ ഹോട്ടല്‍ നടത്തുന്ന രാധാകൃഷ്ണന്‍ നായരെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാധാകൃഷ്ണൻ നായർക്ക് 9 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. രാധാകൃഷ്ണൻ നായരുടെ മരുമകൾ 5 മാസം മുൻപ് പ്രസവം കഴിഞ്ഞ ഉടൻ മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമം വ്യാപാരിയെ അലട്ടിയിരുന്നതായി പെ‌ാലീസ് പറഞ്ഞു.

പനവിളയില്‍ മരണപ്പെട്ട വിജയകുമാര്‍ കടുവാപ്പള്ളിയില്‍ ന്യൂലാന്‍ഡ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് വളരെക്കാലം ഹോട്ടല്‍ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു. അനില്‍കുമാര്‍ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ ബസ് ഡ്രൈവര്‍ ആയിരുന്നു. കോളേജിലെ ബസ് ഡ്രൈവര്‍മാരുടെ വിശ്രമമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാറിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

Latest Articles