Saturday, January 10, 2026

“ഒരടി പിന്നോട്ടില്ല, സിസ്റ്റർക്ക് നീതി ലഭിക്കും വരെ പോരാടും”; സിസ്റ്റർ അനുപമ

കോട്ടയം: നീതിയ്ക്കായുള്ള പോരാട്ടം ഇനിയും തുടരുമെന്ന് സിസ്റ്റർ അനുപമ (Sister Anupama Against Franco Mulakkal). ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ല. സിസ്റ്ററിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വിധിയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

വിതുമ്പിക്കൊണ്ടായിരുന്നു അനുപമയടക്കമുള്ള കന്യാസ്ത്രീകളുടെ പ്രതികരണം. അതേസമയം പണത്തിന്റേയും സ്വാധീനത്തിന്റേയും ഫലമാണ് ഇന്നത്തെ വിധി എന്നും സിസ്റ്റർ പറയുന്നു. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്നും മനസിലാകുന്നത്. ഫ്രാങ്കോ മുളയ്‌ക്കലിന് പണവും സ്വാധീനിക്കാനാളുകളുമുണ്ട്.

എന്നാൽ പോലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസിൽ തീർച്ചയായും അപ്പീൽ പോകും. സഭയ്‌ക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി ഉണ്ടെന്നും അനുപമ പറഞ്ഞു.

Related Articles

Latest Articles