Sunday, December 28, 2025

എട്ട് വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതിക്ക് 20 വര്‍ഷം തടവ്

തൃശ്ശൂര്‍: ട്യൂഷന്‍ ക്ലാസിനെത്തിയ എട്ട് വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച്‌ കോടതി. തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയെയാണ് 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക് വിധിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി പഠിക്കാൻ വീട്ടില്‍ എത്തിയ എട്ട് വയസുകാരിയെ പലതവണ ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു. ഈ വിവരങ്ങൾ ആരും അറിയരുതെന്നും യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തില്‍ ചെറിയ മുറിവുകൾ കണ്ട അമ്മ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. 20 വര്‍ഷം ശിക്ഷാ വിധിയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

Related Articles

Latest Articles