Thursday, May 9, 2024
spot_img

പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാ വിഷയത്തിലെ ഹർജികൾ പരിഗണിക്കരുത്: സുപ്രീം കോടതിക്കും അഭിഭാഷകർക്കും എതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ!!!

ന്യൂഡൽഹി: സുപ്രീംകോടതിക്കും അഭിഭാഷകർക്കും എതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ. പ്രധാനമന്ത്രിക്കെതിരെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് വോയ്‌സ് പരാതി നൽകിയതിന് പിന്നാലെയാണ് ഭീകരസംഘടനകൾ ഇവർക്ക് ശബ്ദ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

പഞ്ചാബിലേയും സുപ്രീകോടതിയിലേയും പ്രമുഖ അഭിഭാഷകരെയടക്കം ഖാലിസ്ഥാൻ ഭീകരർ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. അഭിഭാഷകരായ നിരവധി പേർക്കാണ് മുന്നേകൂട്ടി റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശ ഭീഷണി വന്നത്. ഈ മാസം 10-ാംതിയതി രാവിലെ 10.40നും 12.36നും ഇടയ്ക്കുള്ള സമയത്താണ് ശബ്ദസന്ദേശം വന്നതെന്നും അഭിഭാഷകർ പറഞ്ഞു. സിഖ്‌സ് ഫോർ ജസ്റ്റിസ്-അമേരിക്ക എന്ന ഭീകരസംഘടനയ്‌ക്ക് പ്രധാനമന്ത്രിക്കെതിരായ നീക്കത്തിൽ പങ്കുണ്ടെന്നും അഭിഭാഷകർ വാദിക്കുന്നു.

അതേസമയം ഭീകരർ അഭിഭാഷകർക്ക് അയച്ച ഭീഷണി സന്ദേശത്തിൽ പറയുന്നതിങ്ങനെ: “1984ലെ സിഖ് വിരുദ്ധകലാപത്തിലെ കുറ്റക്കാരെ ശിക്ഷിക്കാൻ ഇത്രവർഷമായിട്ടും കോടതികൾക്ക് സാധിച്ചിട്ടില്ല. അത് ഗുരുതരമായ കുറ്റമാണ്. സിഖ് സമൂഹം എന്നും ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയെകുറിച്ച് വലിയ ആധി കാണിക്കുന്ന സുപ്രീംകോടതി ആദ്യം അത്തരം കാര്യങ്ങൾ അന്വേഷിക്കട്ടെയെന്നും” ഖാലിസ്ഥാൻ ഭീകരർ സന്ദേശത്തിൽ പറയുന്നു. എന്നാൽ പഞ്ചാബ് സംഭവത്തിൽ പഴുതില്ലാത്ത അന്വേഷണം വേണമെന്നും സുപ്രീംകോടതി അഭിഭാഷകർ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇന്നലെ കൂടാനിരിക്കേയാണ് അഭിഭാഷകർക്ക് ഭീഷണിസന്ദേശം വന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ വിഷയത്തിലെ അന്വേഷണത്തിൽ നിന്നും പിന്മാറണമെന്നാണ് അഭിഭാഷകർക്ക് മുന്നിറിയിപ്പ്. എന്നാൽ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കരുതെന്നാണ് കോടതികൾക്കുള്ള ഭീഷണി സന്ദേശം.

Related Articles

Latest Articles