മിക്ക ഹൈവേകളിലും വീതി കൂട്ടി ടാര്‍ ചെയ്തിരിക്കുന്ന ചെറിയൊരു ഭാഗം കാണാൻ സാധിയ്ക്കും. ഇതിനെ ‘ലെ ബൈ’ എന്നാണ് പറയുക. ഇടയ്ക്ക് വാഹനം നിറുത്തേണ്ടതോ പാര്‍ക്ക് ചെയ്യേണ്ടതോ ആയ ആവശ്യം വരാത്ത ഹൈവേകളിലാണ് ഇത്തരം ലെ ബൈകള്‍ കൂടുതലായും നിര്‍മ്മിക്കുന്നത്.
എന്നാല്‍ അടിയന്തിരമായി നിറുത്തേണ്ട അവസ്ഥ വന്നാൽ അതായത് പഞ്ചറായ ടയര്‍ മാറ്റുക, ചൂടായ എഞ്ചിന്‍ തണുപ്പിക്കുക, ചക്രങ്ങള്‍ പരിശോധിക്കുക തുടങ്ങിയവ വരുമ്പോൾ മറ്റു വാഹനങ്ങളുടെ ഓട്ടത്തിന് തടസം വരാതെ ഒതുക്കി നിറുത്താനാണ് ഈ സ്ഥലം ഉപയോഗിക്കുക.
മരുഭൂമികളിലൂടെയുള്ളതും അല്ലെങ്കില്‍ മറ്റ് ‘എമര്‍ജന്‍സി’ റൂട്ടുകളായ ഹൈവേകളിലുമാണ് പണ്ട് ഇത്തരം ലെ ബൈകള്‍ കൂടുതലായും കാണപ്പെട്ടിരുന്നത്.എങ്കിലും ഇന്ന് എല്ലാ ഹൈവേകളിലും ഇത് സാധാരണമാണ്.

