Tuesday, December 30, 2025

തൃശൂരില്‍ നിയന്ത്രണം: പൊതുപരിപാടികള്‍ക്കും തിരുന്നാള്‍-ഉത്സവാഘോഷങ്ങള്‍ക്കും നിരോധനം

തൃശൂര്‍ : തൃശൂരിൽ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാതായി ഉത്തരവിട്ട് ജില്ലാ കളക്ടർ. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പരിപാടികളും പൊതുപരിപാടികൾ നിരോധിച്ചു. ഇതേതുടർന്ന് ഉത്സവാഘോഷങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തില്‍ നാളെ മുതല്‍ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കില്ല.

ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. തൃശൂരില്‍ ഇന്ന് 1,861 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 412 പേരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 9,723 പേരും ചേര്‍ന്ന് 11,996 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്.

Related Articles

Latest Articles