Tuesday, April 30, 2024
spot_img

തണുത്ത് വിറച്ച് സൗദി; ദിവസങ്ങൾക്കുള്ളിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തുമെന്ന് പ്രവചനം

റിയാദ്: സൗദിയിൽ തണുപ്പ് (Cold Weather In Saudi) കൂടുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്കുള്ളിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ ഇത് ബാധിക്കുക . ചില പ്രദേശങ്ങളിൽ നിലവിൽ കടുത്ത ശീതക്കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

അതേസമയം വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിലും തബൂക്ക്, അറാർ, റഫ്ഹ, ഷഖ്‌റ, വടക്കൻ പ്രദേശങ്ങളിലെ മറ്റ് നഗരങ്ങളിലും ഗവർണറേറ്റുകളിലും തണുത്തുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും തെക്കൻ മേഖലകളിൽ താപനില ഇനിയും കുറയുമെന്നും എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

Related Articles

Latest Articles