Wednesday, April 24, 2024
spot_img

വസ്ത്രങ്ങൾ അതുതന്നെ: മാസങ്ങളുടെ വ്യത്യാസം: വണ്ണം കുറച്ച് സുന്ദരിയായി മൃദുല മുരളി; മേക്കോവർ വിഡിയോ

മലയാള സിനിമയിൽ വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയമായ താരമാണ് മൃദുല മുരളി. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ നടിയുടെ വിശേഷങ്ങൾ വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ മേക്കോവർ വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് മൃദുല.

വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചത് വ്യക്തമാക്കുന്ന വിഡിയോയാണ് നടി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല വണ്ണമുള്ള സമയത്ത് ധരിച്ചിരുന്ന വസ്ത്രം പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞു നിൽക്കുന്ന മൃദുലയെ വിഡിയോയിൽ കാണാം.

”നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അതിനായി പ്രവർത്തിക്കൂ! എന്നെ തന്നെ സന്തോഷിപ്പിക്കാൻ ഉള്ള ഒരു സെൽഫ് അപ്രിസിയേഷൻ പോസ്റ്റ് ആണിത്. ഏതാനും മാസങ്ങൾ വ്യത്യാസമുള്ള അതേ വസ്ത്രങ്ങൾ!ക്ഷമയോടെയും സ്ഥിരതയോടെയും ഇരിക്കുക, കാരണം മാറ്റം സാവധാനവും സുസ്ഥിരവുമാണ്!” വിഡിയോയ്ക്കൊപ്പം മൃദുല കുറിച്ചു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന രം​ഗങ്ങൾ കോർത്തിണ‌ക്കിയാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Related Articles

Latest Articles