Sunday, January 11, 2026

ഉച്ചത്തിലുള്ള പാട്ടും സംസാരവും വേണ്ട; 10 മണി ആയാൽ ട്രെയിനിൽ ലൈറ്റ് അണക്കണം; നിർണായക നിയമങ്ങളുമായി നിയമങ്ങളുമായി റെയില്‍വേ

ദില്ലി: ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ (Train) നിരോധിച്ചുകൊണ്ട് റെയില്‍വേ ഉത്തരവ് ഇറക്കി. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് ട്രെയിനിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍, ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച്‌ അറ്റന്‍ഡന്റുകള്‍, കാറ്ററിംഗ് എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.

ഈ വ്യവസ്ഥകള്‍ കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്കും റെയില്‍വേ ജീവനക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും റെയിൽവേ മന്ത്രാലയം നിർദ്ദേശിക്കുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെ ഉച്ചത്തിൽ പാട്ട് വെച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവരെയും നേരിടണമെന്ന് റെയില്‍ യാത്രി പരിഷത്ത് പ്രസിഡന്റ് പറഞ്ഞു.

Related Articles

Latest Articles