Thursday, January 8, 2026

കുത്തിവെപ്പ് മാറി നല്‍കി രോഗി മരിച്ച സംഭവം; ഹോമിയോ ഡോക്ടര്‍ അറസ്റ്റിൽ

ഖാണ്ട്വ: മരുന്ന് മാറി കുത്തിവെച്ച്‌ രോഗി മരിച്ച സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം നടന്നത്. ദീപക് വിശ്വകര്‍മ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. സിന്ധി കോളനിയില്‍ ക്ലിനിക് നടത്തുകയായിരുന്നു ഇയാള്‍.

ഈശ്വര്‍ സിങ് ചൗഹാന എന്ന വ്യാപാരി ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പ്രതി മരുന്ന് മാറി കുത്തിവെച്ചത്. ഇയാൾ അലോപ്പതി മരുന്ന് രോഗിയില്‍ കുത്തിവെക്കുകയായിരുന്നു. ഇന്‍ജക്ഷന്‍ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രോഗിയ്ക്ക് അണുബാധയുണ്ടായി.

അതേസമയം കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് മുംബയിൽ രണ്ടു വയസ്സുകാരന്‍ മരിച്ചു. മുംബൈ ഗോവണ്ടിയിലെ നഴ്‌സിങ് ഹോമിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. നഴ്സിന് പകരം നഴ്സിങ് ഹോമിലെ 17 വയസുള്ള തൂപ്പുകാരിയാണ് കുത്തിവെപ്പെടുത്തത്.

Related Articles

Latest Articles