ഛത്തീസ്ഗഢ്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കി ചുരുക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. അന്‍ശദായി പെന്ഷന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ (Government) പെന്ഷന് വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചു.
“സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി, ഛത്തീസ്ഗഡ് സർക്കാർ ആഴ്ചയിൽ അഞ്ച് ദിനം പ്രവൃത്തി ദിവസം എന്ന രീതി നടപ്പിലാക്കുന്നു. പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിപ്പിക്കും,” ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വീറ്ററിലൂടെ പ്രഖ്യാപിച്ചു.
പാര്‍പ്പിട മേഖലകളില്‍ നടത്തുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുകൂടാതെ സ്ത്രീ സുരക്ഷയ്ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

