Monday, May 20, 2024
spot_img

മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച്, ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു

ദില്ലി: അഹമ്മദാബാദിൽ ഹിന്ദു യുവാവിനെ വെടിവച്ചുകൊന്നു (Hindu Boy Murder). മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആണ് യുവാവിനെ ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തിയത്. അഹമ്മദാബാദിലെ ധന്ധുക താലൂക്കിൽ കിഷൻ ബോലിയ എന്ന ഹിന്ദു യുവാവാണ് കൊല്ലപ്പെട്ടത്.

സംഭവം അഹമ്മദാബാദിൽ ഭീതി പരത്തിയിട്ടുണ്ട്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കിഷന് നേരെ വെടിയുതിർത്തത് . യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റ് കിഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ടുവെന്നാണ് ആരോപണം. കിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മുഹമ്മദ് നബിയുടെ ചിത്രമുണ്ടെന്നും ഇസ്ലാമിസ്റ്റുകൾ ആരോപിച്ചു.

സാധാരണയായി ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ദൈവനിന്ദയായി കണക്കാക്കുകയും അത്തരം ചിത്രം പങ്കിടുന്നവരെ കൊല്ലുകയും ചെയ്യുന്നതിന് ഇസ്ലാമിസ്റ്റുകൾ ന്യായീകരിക്കുന്നുണ്ട്. പോസ്റ്റിനെതിരെ ചിലർ പ്രകോപിതരായതിനെ തുടർന്ന് കിഷനെതിരെ നേരത്തെ പോലീസ് നടപടി എടുത്തിരുന്നു. കിഷന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നു. വിവാദമായ പോസ്റ്റിന്റെ ഉള്ളടക്കം പോലീസും വ്യക്തമാക്കിയിട്ടില്ല. പ്രകോപനത്തിന് ശേഷം കിഷൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നില്ല. പ്രശ്നത്തിനു ശേഷം ചൊവ്വാഴ്ചയാണ് ആദ്യമായി കിഷൻ പുറത്ത് പോയത്. ഇതിനിടയിലാണ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയത്.

Related Articles

Latest Articles