Sunday, November 8, 2026

ഒമ്പതാംക്ലാസുകാരൻ ഓടിച്ച കാർ പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം

തെലങ്കാന: 16 കാരൻ ഓടിച്ച കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ (Teenage) കരിംനഗർ ജില്ലയിലാണ് ദാരുണ സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രായപൂർത്തിയാകാത്ത ഡ്രൈവറുടെ പിതാവിനെ ഐപിസി സെക്ഷൻ 304 പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ചും മറ്റേയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. ഫരിയദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം കാർ ഡ്രൈവർ രക്ഷപ്പെട്ടു. അന്വേഷണത്തിൽ കാർ അമിത വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles