പരപ്പനങ്ങാടി: റോഡിനരികിൽ നിർത്തിയിട്ടിരുന്ന ലോറിയില്‍ സ്കൂട്ടറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നിലാണ് അപകടമുണ്ടായത്.
അപകടത്തിൽപെട്ട സ്കൂട്ടര്‍ യാത്രികനെ ഉടനെ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. എറണാകുളത്ത് നിന്നും കുന്നമംഗലത്തേക്ക് സിമിൻ്റുമായി പോകുകയായിരുന്ന ലോറി റോഡിലെ വളവിൽ പാര്‍ക്ക് ചെയ്തതായിരുന്നു.
എന്നാൽ ലോറിയുടെ പകുതിയോളം റോഡിലായാണ് പാര്‍ക്ക് ചെയ്തിരുന്നത്. തുടർന്ന് വളവ് തിരിഞ്ഞുവന്ന സ്കൂട്ടര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇതോടെയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.