Tuesday, November 17, 2026

കോവിഡ് ആശങ്ക ഒഴിയുന്നു: കേരളത്തിന് ആശ്വാസം; മൂന്നാം തരംഗത്തിലെ നിയന്ത്രണമില്ലാത്ത ഞായർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ പലതും ഒഴിവാക്കി കേരളം പൂർണമായി തുറക്കപ്പെടുകയാണ്. മാത്രമല്ല കഴിഞ്ഞ ആഴ്ചകളിൽ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും.

മാത്രമല്ല കൊവിഡ് മൂന്നാം തരംഗത്തിൽ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഇന്നലെ ചേർന്ന കൊവി‍ഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനിച്ചത്. തുടർന്ന് തിങ്കളാഴ്ച്ച അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെ തുറക്കുന്നതും ഉത്സവങ്ങൾക്ക് കൂടുതൽ പേരെ അനുവദിച്ചതും കേസുകൾ പെട്ടെന്ന് കുറയുന്ന പശ്ചാത്തലത്തിലാണ്.

അതേസമയം കേരളത്തില്‍ ഇന്നലെ 15,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1134. രോഗമുക്തി നേടിയവര്‍ 38,819. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles