Tuesday, December 30, 2025

കണ്ണൂരിൽ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്.

ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടില്‍ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Latest Articles