Saturday, January 10, 2026

കോടതി വിധിയുണ്ടായിട്ടും, ഷൈജലിനെ എംഎസ്‌എഫ് ഓഫീസില്‍ പ്രവേശിപ്പിച്ചില്ല; വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങി ഷൈജൽ

കോഴിക്കോട്: ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്ലിം ലീഗ് പുറത്താക്കിയ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ പി പി ഷൈജലിനെ കോടതി വിധിയുണ്ടായിട്ടും എം എസ് എഫ് ഓഫീസില്‍ പ്രവേശിപ്പിച്ചില്ല. നിലവിലെ എം എസ് എഫ് സംസ്ഥാന ഭാരവാഹികളാണ് ഇദ്ദേഹത്തിന്റെ പ്രവേശനം തടഞ്ഞത്. തന്നെ തടഞ്ഞ എം എസ് എഫിന്റെ ഈ നടപടി കോടതിയെ അറിയിക്കുമെന്നു ഇയാൾ പറഞ്ഞതായി ഷൈജലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജല്‍ ഇന്ന് എം എസ് എഫ് ഓഫീസില്‍ എത്തിയത്. ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.

Related Articles

Latest Articles