കർണാടക: കർണാടകയിലെ ശിവമോഗയിൽ ബജറംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ 12 ക്യമ്പസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ നാലു പേരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വെളിപ്പെടുത്തിയതിന് പിന്നാലെയാണ് 12 പേരെ കസറ്റഡിയിലെടുത്തത്. ഏതെങ്കിലും സംഘടനകൾ ഇതിന് പിന്നിൽ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
ബജ്റംഗ്ദളിന്റെ സജീവ പ്രവർത്തകനായ ഹര്‍ഷയെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. അതേസമയം കർണാടകയിലെ ശിവമോഗയിൽ മതമൗലികവാദികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഹർഷയുടെ മരണത്തിൽ പ്രതികരിച്ച് കുടുംബം. രാജ്യത്തെ സേവിക്കാൻ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചവനാണ് തന്റെ മകൻ എന്ന് ഹർഷയുടെ അമ്മ പറഞ്ഞു. സ്വന്തം രാജ്യത്തിന് വേണ്ടി മരിക്കാനും അവൻ തയ്യാറായിരുന്നു എന്നും ആ അമ്മ കണ്ണീരോടെ പറഞ്ഞു.

