Sunday, December 28, 2025

ഓപ്പറേഷൻ ഗംഗ: യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി; മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ എണ്ണം 184ആയി

ദില്ലി: യുക്രൈനില്‍നിന്ന് (Ukraine) 53 മലയാളി വിദ്യാര്‍ഥികള്‍കൂടി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ദില്ലി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി ഉയർന്നു.

രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. അതേസമയം ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. കർണാടക സ്വദേശി നവീൻ കുമാർ ആണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Related Articles

Latest Articles