Wednesday, October 14, 2026

അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീകൾക്ക് കുറഞ്ഞ തുകയിൽ കിടിലൻ ടൂറിസം ഓഫറുകളുമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍

കൊച്ചി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് പ്രത്യേക ടൂറിസം ഓഫറുകളുമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ രംഗത്ത്. മാർച്ച് 6 മുതല്‍ 12 വരെയാണ് ഓഫര്‍.

വനിതകൾക്ക് പ്രീമിയം, ബജറ്റ് പ്രോപ്പർട്ടികളിൽ കുറഞ്ഞ ചിലവില്‍ മുറി വാടകയ്ക്ക് നല്‍കുന്നു. റൂം റെൻറിനും കോംപ്ലിമെൻററി ഭക്ഷണത്തിനും 50 ശതമാനം വരെ കിഴിവും, പ്രീമിയം റെസ്റ്റോറൻറുകളിൽ ഭക്ഷണത്തിന് 20 ശതമാനം വരെ ഇളവും ലഭിക്കും. ബോൾഗാട്ടി(കൊച്ചി), ടീകൗണ്ടി(മൂന്നാർ), വാർട്ടർസ്കേപ്സ്(കുമരകം), സമുദ്ര(കോവളം), ആരണ്യനിവാസ്, ലേക്ക്പാലസ്(തേക്കടി), മാസ്ക്കറ്റ് ഹോട്ടൽ(തിരുവനന്തപുരം) എന്നിവയാണ് പ്രീമിയം റിസോർട്ടുകൾ .

കൂടാതെ ബഡ്ജറ്റ് റിസോർട്ടുകളായ ഗോൾഡൻപീക്ക്(പൊന്മുടി), പെരിയാർഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്(തണ്ണീർമുക്കം), ഗ്രാൻഡ് ചൈത്രം(തിരുവനന്തപുരം), പെപ്പർ ഗ്രോവ്(സുൽത്താൻ ബത്തേരി), റിപ്പിൾലാൻഡ് (ആലപ്പുഴ), ഫോക്ക്‌ലാൻഡ് (പറശിനിക്കടവ്), ലൂംലാൻഡ് (കണ്ണൂർ), നന്ദനം (ഗുരുവായൂർ), ഗാർഡൻഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലും ഓഫർ ലഭിക്കും.

ബുക്കിംഗിന് centralreservation@ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 9400008585, 0471- 2316736, 2725213.

Related Articles

Latest Articles