Wednesday, December 24, 2025

“ഇത് മോദിയുടെ വമ്പൻ നയതന്ത്ര വിജയം”; രക്ഷാപ്രവർത്തനത്തിനായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: ഇന്ത്യൻ രക്ഷാപ്രവർത്തനത്തിനായി യുക്രെയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ(Russia declares ceasefire in Mariupol; envoy says ready to evacuate Indians from Ukraine). ഇതിനുപിന്നാലെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

അഞ്ചര മണിക്കൂർ നേരത്തേയ്ക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്കോ സമയം 10 മണിക്ക് നിലവില്‍ വരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50നാണ്. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുക. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് ആശ്വാസകരമായ വാർത്തയാണിത്. ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തിന് അൽപസമയത്തേയ്ക്കെങ്കിലും നിർത്തിവയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മോദിയുടെ മറ്റൊരു വമ്പൻ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.

Related Articles

Latest Articles