കോട്ടയം: വീടിന്റെ ഗേറ്റുവീണ് നാലുവയസ്സുകാരൻ മരിച്ചു(Child Death). കോട്ടയത്താണ് സംഭവം. ഈരാറ്റുപേട്ട സ്വദേശി അഫ്സൽ അലിയാണ് മരിച്ചത്. വീടിന് മുന്നിലെ ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകനാണ് അഫ്സൽ. കഴിഞ്ഞ ദിവസമാണ് കുട്ടിയും കുടുംബവും ദുബായിൽ നിന്നും നാട്ടിലെത്തിയത്. പിതാവ്: കോമക്കാടത്ത് വീട്ടിൽ ജവാദ്, മാതാവ്: ശബാസ് ആണ്. ഗേറ്റ് തലയിൽ ഇടിച്ചതിലുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.

