Monday, October 5, 2026

ചൈനീസ് വാക്സിന്‍ സ്വീകരിച്ചവരില്‍ കാന്‍സര്‍ രോഗം കണ്ടെത്തുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍

ബീജിങ്: ചൈനീസ് (Chinese) വാക്സിനുകൾ രക്താർബുദത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലുക്കീമിയ കൊവിഡ് വാക്സിന്‍ എടുത്തവരില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചൈനയിലെ 18 പ്രവിശ്യകളിലേക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍യിട്ടുള്ളത്. ഹെബെയ്, ലിയോനിങ്, സിചുവാന്‍, ഷാന്‍ഷി, തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരിക്കുന്നത്. വാക്സിനേഷന്‍ എടുത്തതിന് ശേഷം രക്താര്‍ബുദം ബാധിക്കപ്പെടുന്നവരുടെ ആരോഗ്യ പരിശോധനാ വിവരങ്ങള്‍ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ട്.

ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. വലിയതോതിലാണ് ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

Related Articles

Latest Articles