Friday, November 20, 2026

കോഴിക്കോട്ട് നിര്‍ത്തിയിട്ടിരുന്ന റെയ്ഞ്ച് റോവര്‍ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റെ ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്.

തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്.

ഉടൻ തന്നെ ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Related Articles

Latest Articles