Tuesday, January 13, 2026

ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുള്ളത്.

കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നാണ് സായി ശങ്കർ പറയുന്നത്.

Related Articles

Latest Articles