Monday, October 5, 2026

ഇന്ത്യയിൽ 7 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗിയില്‍ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍; റിപ്പോർട്ട് ചെയ്തത് 568 കേസുകള്‍

ദില്ലി: രാജ്യത്ത് കോവിഡ് പോസിറ്റീവായ രോഗികളിൽ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിലായി ഇത്തരത്തിലുള്ള 568 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം. ലാബുകളുടെ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ കര്‍ണാടകയില്‍ ഇത്തരത്തില്‍ 221 കേസുകളും തമിഴ്‌നാട്ടില്‍ 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയില്‍ 66, ഗുജറാത്തില്‍ 33, ബംഗാളില്‍ 32, തെലങ്കാനയില്‍ 25, ദില്ലിയിൽ 20 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്.

കടുത്ത പനി, തുടര്‍ച്ചയായ ചുമ, രുചിയോ, മണമോ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്‍.

Related Articles

Latest Articles