Saturday, November 7, 2026

വാളയാറിൽ വാഹനാപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, മരിച്ചത് സുഹൃത്തിനെ വിമാനത്താവളത്തിലാക്കി മടങ്ങും വഴി

പാലക്കാട്: വാളയാറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിക്കുകയായിരുന്നു. തിരുപ്പൂർ സ്വദേശികളായ ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങും വഴിയാണ് ദാരുണ സംഭവം നടന്നത്.

Related Articles

Latest Articles