Wednesday, September 23, 2026

തിരുവല്ലയ്ക്ക് സമീപം വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രാവിലെ 9 മണിയോടെ കുമ്പനാട് ജംഗ്ഷനിലാണ് മാരുതി ഓമ്നി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്.

ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. യുവാക്കൾ തൽക്ഷണം മരിച്ചതായാണ് ലഭിക്കുന്ന വിവരം. മാത്രമല്ല അപകടത്തിൽ ബൈക്കിൻ്റെ സീറ്റ് അടക്കം തെറിച്ച് പോയിരുന്നു.

തുടർന്ന് കോയിപ്രം പോലീസെത്തിയാണ് മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

Related Articles

Latest Articles