Thursday, November 12, 2026

‘എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു’; ‘ഓരോ ഇന്ത്യക്കാരനും ആരോഗ്യ സംരക്ഷണം ഉറപ്പാക്കും’, ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: ലോകാരോഗ്യ ദിനത്തിൽ ഭാരതീയർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഭാരതീയനും ആവശ്യമായിട്ടുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അതിനായി കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ പ്രതിരോധമായി നിൽക്കാൻ ഇന്ത്യയെ സഹായിക്കുന്ന ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും അദ്ദേഹം തന്റെ സ്നേഹവും നന്ദിയും അറിയിച്ചു.

‘ലോകാരോഗ്യ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് ഈ ഭൂമിയെ സംരക്ഷിക്കുന്നത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഭാരതത്തിലെ ഓരോ പൗരന്മാർക്കും ഉയർന്ന നിലവാരമുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഭവനമാണ് നമ്മുടെ രാഷ്ട്രം. ഇത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 8 വർഷത്തിനിടയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖല അതിവേഗം വളർന്നിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നു. അതുപോലെ തന്നെ പ്രാദേശിക ഭാഷകളിൽ വൈദ്യപഠനം സാധ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം ‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ്.
1948 ഏപ്രിൽ 7 നാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായത്. ഇതിന്റെ ഓർമ്മയ്‌ക്കായാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

Related Articles

Latest Articles