Monday, October 5, 2026

കോവിഡ് സുരക്ഷാ നടപടികൾ സ്വീകരിച്ച് രാജ്യം ; സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് ഒമാൻ പോലീസ്

മസ്‌കത്ത്: രാജ്യത്ത് റമദാൻ പ്രമാണിച്ച് കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന
നിർദ്ദേശവുമായി ഒമാൻ പോലീസ്.റമദാൻ ദിനങ്ങളിൽ പള്ളിയിൽ എത്തുന്നവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും ഒമാൻ പോലീസ് വ്യക്തമാക്കി .

കോവിഡ് വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നുണ്ടെന്നും ഒമാൻ പോലീസ് അറിയിച്ചു

Related Articles

Latest Articles