Friday, May 17, 2024
spot_img

രക്തസമ്മർദ്ദമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇവ പരീക്ഷിക്കൂ

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.രക്തസമ്മർദ്ദം സാധാരണഗതിയിൽ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണം വഴിയാണ് നിർണ്ണയിക്കുന്നത്.

ആളുകളിൽ ഉണ്ടാകാറുള്ള അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വിറ്റാമിൻ സിയും മറ്റനേകം പോഷകങ്ങളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.രക്ത സമ്മർദ്ദം ഉണ്ടാക്കുന്ന ഹോർമോണുകളെ ഇല്ലാതാക്കാനുള്ള കഴിവ് ജീരകത്തിനുമുണ്ട് അതിനാൽ ദിവസേന ജീരക വെള്ളം കുടിക്കുന്നതും ജീരകം കഴിക്കുന്നതും നല്ലതാണ് . മധുരക്കിഴങ്ങ് , പാലക്ക് , പഴം എന്നിവ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ് കൂടാതെ വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാനും നല്ലതാണ്.

Related Articles

Latest Articles