Thursday, November 12, 2026

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കും തിരക്കും; നിരവധി ഭക്തർക്ക് പരിക്കേറ്റു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ക്ഷേത്ര ഭരണ സമിതി

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. ‘സർവ്വദർശൻ’ ടിക്കെറ്റുകളെടുക്കാൻ കൗണ്ടറിനു മുന്നിൽ വലിയ ആൾക്കൂട്ടമെത്തിയതാണ് അപകട കാരണം. ക്ഷേത്ര ദര്ശനത്തിനെത്തുന്ന ഭക്തർക്ക് സൗജന്യമായി ക്ഷേത്ര ഭരണസമിതി നൽകുന്ന ടിക്കെറ്റുകളാണ് സർവ്വദർശൻ ടിക്കെറ്റുകൾ. കഴിഞ്ഞ രണ്ടു ദിവസമായി സർവ്വദർശൻ ടിക്കെറ്റുകൾ നൽകുന്നത് ക്ഷേത്ര ഭരണ സമിതി നിർത്തിവച്ചിരിക്കുകയായിരുന്നു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ടിക്കെറ്റ് കൗണ്ടറുകൾ തുറന്നപ്പോഴാണ് തിരക്കനുഭവപ്പെട്ടത്.

അതേസമയം അധികാരികളുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള ഫെൻസുകൾക്ക് മുകളിലൂടെ ജനങ്ങൾ ഇരച്ചുകയറിയതാണ് അപകട കാരണമെന്നും തിരക്ക് പരിഗണിച്ച് ഭക്തജനങ്ങൾക്ക് നേരിട്ടുള്ള ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമെന്നും ബോർഡ് അറിയിച്ചു.

Related Articles

Latest Articles