Saturday, January 3, 2026

സഞ്ജിത്ത് കൊലക്കേസ്: കോഴിക്കോട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത്അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.
ആലത്തൂര്‍ സ്വദേശി മുഹ്‌സിന്‍ മുനീര്‍ (23) നെയാണ് മടവൂര്‍ കൊടക്കാവല്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെ പിടികൂടിയത്.

കേസിലെ 20ാം പ്രതിയുടെ മകനാണ്. ഇയാളുടെ സുഹൃത്തും വിട്ടുടമയുടെ മകനുമായ മൂസയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിലൊരാളുടെ കോള്‍ ലിസ്റ്റില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പോലീസിന്റെ നടപടി.

നവംബര്‍ 15നാണു ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച്‌ കാറിലെത്തിയ 5 അംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles