Thursday, January 1, 2026

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം, അമ്മയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട്: വാളയാര്‍ കേസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന് രീതിയിലാണ് പരാതി. അമ്മയുടെ പരാതിയിലാണ് പാലക്കാട് പോക്‌സോ കോടതി കേസെടുത്തത്.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിലായിരുന്നു എം.ജെ. സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നായിരുന്നു സോജന്റെ പരാമർശിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. ഈ കേസില്‍ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

 

Related Articles

Latest Articles