Wednesday, September 23, 2026

വാളയാര്‍ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് മാതാപിതാക്കള്‍

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചു. എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ധാനം ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം അമ്മ പ്രതികരിച്ചു.

ആവശ്യപ്പെടുന്നതെന്തും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞങ്ങള്‍ക്ക് നീതി വേണം. ഇനിയൊരു മക്കളും ഇത് പോലെ ആകാന്‍ പാടില്ല…മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

മാധ്യമങ്ങളുടെ മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു അമ്മയുടെ പ്രതികരണം.കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.

അതിനിടെ വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. കേസിന്റെ വിധി ഇതിനോടകം വന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles