Tuesday, May 7, 2024
spot_img

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; സൂപ്പര്‍ സ്ട്രക്ചറിന്റെ അന്തിമ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സൂപ്പര്‍ സ്ട്രക്ചറിന്റെ അന്തിമ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഗസ്റ്റില്‍ അടിത്തറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മാണത്തിലേക്കു കടക്കുക. ഫെബ്രുവരിയിലാണ് ​ഗ്രാനൈറ്റ് സ്റ്റോണ്‍ കൊണ്ടുള്ള അടിത്തറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

‘അടിത്തറയുടെ നിര്‍മ്മാണം ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുന്നതോടെ സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രാജസ്ഥാന്‍ ബന്‍സി പഹാര്‍പൂര്‍ കല്ലില്‍ ആയിരിക്കും സൂപ്പര്‍ സ്ട്രക്ചര്‍ കൊത്തിയെടുക്കുക. കൊത്തുപണി തുടങ്ങിക്കഴിഞ്ഞു. ഇതുവരെ 75,000 സ്ക്വയര്‍ ഫീറ്റ് കൊത്തുപണി പൂര്‍ത്തിയായി. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പര്‍ സ്ട്രക്ചറിന്റെ നിര്‍മ്മാണത്തിനായി ആകെ വേണ്ടത്’- ഔദ്യോഗിക വൃത്തംഅറിയിക്കുകയും ചെയ്തു.

‘ഏകദേശം 17,000 കല്ലുകള്‍ സ്തംഭത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നല്ല നിലവാരമുള്ള കരിങ്കല്ല് വാങ്ങിയിട്ടുണ്ട്. കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റെയില്‍വേ മന്ത്രാലയവും അയോധ്യയിലേക്ക് ഗ്രാനൈറ്റ് വേഗത്തില്‍ നീക്കാന്‍ പൂര്‍ണ പിന്തുണ നല്‍കി’-

Related Articles

Latest Articles