Saturday, January 10, 2026

ശക്തമായ മഴ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം വഴിതിരിച്ചുവിട്ടു

ദില്ലി: ശക്തമായ മഴയെ തുടർന്ന് കലാവസ്ഥ മോശമായതിനാൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം വഴിതിരിച്ചുവിട്ടതായി പ്രതിരോധ വകുപ്പ്. ദില്ലിയിലെത്തേണ്ട വിമാനമാണ് ആഗ്രയിലേക്ക് തിരിച്ചുവിട്ടത്.

ഗുജറാത്തിലെ വഡോദരയിലെ സ്വാമി നാരായൺ ക്ഷേതവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് ദില്ലി മേഖലയിൽ കാലാവസ്ഥപെട്ടെന്ന് മോശമായത്. ഇതിനിടെ നിരവധി യാത്രാ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വ്യോമഗതാഗത വകുപ്പ് അറിയിക്കുന്നത്.

അതേസമയം, ശക്തമായ മഴയെ തുടർന്ന് കലാവസ്ഥ മോശമായതിനാൽ ദില്ലി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട 11 വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ ദിലിയിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ ഉച്ചവരെയുള്ളത് റദ്ദാക്കിയെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles