Friday, May 3, 2024
spot_img

പല്ലിന്റെ നിറവും ആരോഗ്യവും ഇനി എളുപ്പത്തിൽ ശ്രദ്ധിക്കാം; ഇതൊന്നു വായിച്ചു നോക്കൂ

പല്ലിന്റെ നിറം എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഇതാ അതിനൊരു എളുപ്പവഴി.പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. പൊടി രൂപത്തിലും മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍ ഒരു കഷ്ണം എടുത്ത് അത് കടിച്ച് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്.

പല്ല് വേദനക്കും പോടിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് പല വിധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് പല്ലിലെ ബാക്ടീരിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഒളിച്ചിരിക്കുന്ന പല വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡയില്‍ അല്‍പം മഞ്ഞള്‍ എടുത്ത് മിക്‌സ് ആക്കി ഇത് കൊണ്ട് എന്നും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാതെ ചെയ്യാവുന്ന ഒന്നാണ് ഇത്.

Related Articles

Latest Articles