Saturday, January 10, 2026

മോഹന്‍ലാലിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഒരുങ്ങുന്നു

മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍. ബാറോസിന്റെ തിരക്ക് കഴിഞ്ഞ് കഥ പറയാനാണ് തീരുമാനമെന്നും വ്യക്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലാലേട്ടന്‍ ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലായതു കൊണ്ട്, അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് താനെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രേമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരു ന്നു ഇത്തരത്തിലെ വെളിപ്പെടുത്തൽ.

Related Articles

Latest Articles