കൊല്ലം: സെല്‍ഫി എടുക്കുന്നതിനിടെ ആറ്റില്‍ വീണുണ്ടായ അപകടത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോതിക്ക് സമീപത്തെ കൂടല്‍ സ്വദേശിയായ അപര്‍ണ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
പത്തനാപുരത്താണ് മൂന്ന് സുഹൃത്തുക്കള്‍ ഇന്നലെ കല്ലടയാറ്റില്‍ വീണത്. രണ്ട് പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അനുഗ്രഹ സഹോദരന് അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പത്തനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ശേഷം സമീപത്തെ പുഴയിലെത്തി സെല്‍ഫി എടുക്കുകയായിരുന്നു. അതിനായി പറയിലിരുന്ന അപർണ്ണ വഴുതി വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെട്ടുപോവുകയുമായിരുന്നു.
അപർണ്ണയെ കൂടാതെ മറ്റ് രണ്ട് കുട്ടികളും പുഴയിലേക്ക് വീഴുകയായിരുന്നു. രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ട അപർണ്ണയെ രക്ഷിക്കാനായില്ല. പുഴയ്ക്ക് ആഴം കൂടിയ പ്രദേശത്താണ് പെണ്‍കുട്ടികള്‍ വീണത്.

