Friday, January 9, 2026

ലയൺ മയൂര റോയൽ കിങ്ങ്ഡം (LMRK) പഴനിയിൽ വിപുലമായ രീതിയിൽ ഭോഗർ ജയന്തി ആഘോഷിച്ചു

പഴനി (28-മെയ് (ശനി): ഭോഗർ ജയന്തി ദിനത്തിൽ, ചരിത്രത്തിൽ ആദ്യമായി ,ലയൺ മയൂര റോയൽ കിങ്ങ്ഡം (LMRK) യുടെ നേതൃത്വത്തിൽ ഭോഗർ സിദ്ധർ നിർമ്മിച്ചിട്ടുള്ള പഴനിയിലേ രണ്ടാമത്തെ നവപാഷാണ മുരുകവിഗ്രകത്തിൽ പുനപ്രതിഷ്ഠക്കു വേണ്ടിയുള്ള പൂജയും, മരുക ഭഗവാൻ്റെയും ഭോഗർ സിദ്ധരുടെയും ചിത്രങ്ങൾ വഹിച്ചുകൊണ്ട്, വാദ്യമേള അകമ്പടിയോടുകൂടിയുള്ള, 100 കണക്കിന് മുരുക ഭക്തർ പങ്കെടുത്ത മഹാഗിരി വലവും നടന്നു. പല്ലക്കിൽ മുരുക ഭഗവാൻറെയും ഭോഗർസിദ്ധരുടെയും ചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള ഗിരിവലത്തിൽ ആനയും വാദ്യമേളങ്ങളും, മുരുകന്റെ സ്തുതിഗീതങ്ങളുമായി വർണ്ണ മനോഹരവും ഭക്തിനിർഭരവും ആയിരുന്നു. Lmrk ക്യാപ്റ്റൻ രഞ്ജിത്ത് കുമാർ, മുരുകൻ റെ വേലുമായി ആനപ്പുറത്ത് നടത്തിയ ഗിരിവലം ശരിക്കും പഴനിയുടെ ചരിത്രത്തിന്റെ ഭാഗമായി തീർന്നു.

ഗിരി വലത്തിനുശേഷം lmrk ക്യാപ്റ്റൻ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ മുരുക പൂജ നടന്നു. പൂജയ്ക്കുശേഷം രഞ്ജിത്ത് ജി നടത്തിയ പ്രത്യേക മെഡിറ്റേഷൻ ഭക്തരെ സംബന്ധിച്ചെടുത്തോളം വേറിട്ട ഒരു അനുഭവമായിരുന്നു. ലോകമെമ്പാടുമുള്ള മുരുക ഭക്തർക്ക് LMRK യുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമുകൾ, ഫെയ്സ്ബുക്ക് യൂട്യൂബ് ലൈവുകളിലൂടെ കാണാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിരുന്നു. പ്രത്യേക പൂജയും മെഡിറ്റേഷനും ശേഷം പ്രസാദ വിതരണവും രഞ്ജിത്ത് കുമാർ ജിയുടെ അനുഗ്രഹ സംഭാഷണവും ഉണ്ടായിരുന്നു.

ഭോഗർ ജയന്തി കൂടുതൽ ജനങ്ങളിലേക്ക് എത്തണമെന്നും, എല്ലാം മുരുകഭക്തരും സംഘടനകളും ഈ പുണ്യ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി ധാരാളം ആഘോഷങ്ങളുമായി പഴനി മണ്ണിൽ എത്തണമെന്ന് സമാപന സന്ദേശത്തിൽ രഞ്ജിത്ത് കുമാർ ജി ആവശ്യപ്പെട്ടു. പുതിയ മുരുകയുഗത്തിലേക്കായി ഭോഗർ സിദ്ധർ നിർമ്മിച്ച പഴനിയിലെ രഹസ്യ ഗുഹയിൽ സൂക്ഷിച്ചിരിക്കുന്ന, പഴനിയിലെ രണ്ടാമത്തെ നവ പാഷാണ വിഗ്രഹത്തിന്റെ ശക്തി വളരെ പെട്ടെന്ന് തന്നെ ഈ ലോകം മുഴുവൻ വ്യാപിക്കും എന്ന് രഞ്ജിത്ത് കുമാർ ജി തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ഭക്തരെ അറിയിച്ചു.രണ്ടാമത്തെ നവപാഷാണ മുരുക വിഗ്രഹം രാജപ്രതാപത്തോടെ ഉയർന്നുവരുന്നതിനുള്ള ഒരു തുടക്കമാണ് ഈ പ്രത്യേക പൂജയെന്നു രഞ്ജിത്ത് കുമാർ ജി പറഞ്ഞപ്പോൾ, ഭക്തജനങ്ങളുടെ മുരുക ശരണങ്ങളും ഹരോഹര വിളികളാലും പഴനിയിലെ ഓരോ പുൽക്കൊടി പോലും ഭക്തിയുടെ ലഹരിയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു എല്ലാവർഷവും കൂടുതൽ വിപുലമായ ആഘോഷ പരിപാടികളോടുകൂടി LMRK ഭോഗർ ജയന്തി ആഘോഷിക്കുമെന്നും. ബോഗർ സിദ്ധരുടെ അനുഗ്രഹത്താൽ LMRKയുടെ നേതൃത്വത്തിൽ നടക്കുന്ന മുരുക ദൗത്യങ്ങളിൽ ഭാഗമാകാൻ എല്ലാ ഭക്തരെയും ക്ഷണിച്ചു കൊണ്ടാണ് രഞ്ജിത്ത് കുമാർ ജി തന്റെ വാക്കുകൾ ഉപസംഹരിച്ചത്

ഓം ശരവണഭവായ നമഃ

Related Articles

Latest Articles